നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിനെതിരെ തനിക്ക് വാട്‌സ്ആപ്പിൽ ഭീഷണിയുള്ളതായി മകൾ സുപ്രിയ സുലെ. ഒരു വെബ്‌സൈറ്റ് വഴി ശരദ് പവാറിന് ഭീഷണിയുണ്ടെന്നും നീതി തേടി പോലീസിൽ എത്തിയിട്ടുണ്ടെന്നും സുപ്രിയ സുലെ പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
“പവാർ സാഹബിന് വേണ്ടി വാട്‌സ്ആപ്പിൽ എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഒരു വെബ്‌സൈറ്റ് വഴിയാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. അതിനാൽ, നീതി ആവശ്യപ്പെട്ടാണ് ഞാൻ പോലീസിനെ സമീപിച്ചത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇത്തരം നടപടികൾ തരംതാഴ്ന്ന രാഷ്ട്രീയമാണ്. നിർത്തണം,” സുപ്രിയ സുലെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.