16000ലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍ ഹൃദയഘാതം മൂലം മരിച്ചു

0
89

ഗുജറാത്തിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രിയും രോഗികളെ കണ്ടതിന് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു. പാലസ് റോഡിലെ വീട്ടിലാണ് താമസിച്ചിരുന്നത്.

വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ പോയി. മറ്റ് അസ്വസ്ഥതകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. രാത്രിയിലും അദ്ദേഹം അസ്വസ്ഥതകളൊന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നും കുടുംബം പറഞ്ഞു.

 എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഗൗരവ് എഴുന്നേല്‍ക്കാറുള്ളത്. എന്നാല്‍ പിറ്റേന്ന് രാവിലെ അദ്ദേഹം എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എത്തി വിളിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കിടക്കയില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല.

തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തന്റെ കരിയറില്‍ 16000ലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടറാണ് ഗൗരവ് ഗാന്ധി. 41 വയസ്സായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here