രാജസേനന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പൃഥ്വിരാജും ഇന്ദ്രജിത്തും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനന്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും രാജസേനനാണ്. 2022 ഓഗസ്റ്റില്‍ ആരംഭിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്.
ചിത്രത്തിന്റെ സംഗീതസംവിധാനം എം ജയചന്ദ്രൻ ആണ്. രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ. ഛായാഗ്രഹണം സാംലാൽ പി തോമസ്, എഡിറ്റിംഗ് വി സാജൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, കലാസംവിധാനം മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്, സ്റ്റിൽസ് കാഞ്ചൻ ടി ആർ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഐഡന്റ് ടൈറ്റിൽ ലാബ്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.