ഇമ്രാൻ ഖാന് തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു

0
76

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെള്ളിയാഴ്ച തീവ്രവാദ വിരുദ്ധ കോടതിയിൽ ഹാജരായി. ലാഹോറിലെ ഉന്നത സൈനിക കമാൻഡറുടെ വസതിക്ക് നേരെ ആക്രമണം നടത്തിയതുൾപ്പെടെ മൂന്ന് കേസുകളിൽ ജൂൺ 13 വരെ മുൻകൂർ ജാമ്യം നീട്ടിയതായി കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു.

കനത്ത സുരക്ഷയ്‌ക്കിടയിൽ എടിസി ലാഹോറിന് മുന്നിൽ ഹാജരായ 70 കാരനായ ഖാൻ, തന്റെ ജീവന് “ഗുരുതരമായ ഭീഷണികൾ” നേരിടുന്നുണ്ടെന്ന് ആവർത്തിച്ചു.

പിടിഐ പ്രവർത്തകൻ സിൽ ഷായെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി ചെയർമാനും ലാഹോർ ഹൈക്കോടതിയിൽ ഹാജരായി. കേസിൽ ലാഹോർ ഹൈക്കോടതി ജൂൺ 6 വരെ ജാമ്യം നീട്ടി.

ജിന്ന ഹൗസ് എന്നറിയപ്പെടുന്ന ലാഹോർ കോർപ്‌സ് കമാൻഡർ ഹൗസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ എന്തുകൊണ്ടാണ് താൻ (ഖാൻ) അന്വേഷണത്തിൽ സഹകരിക്കാത്തതെന്നു എടിസിയിൽ ജഡ്ജി ഇജാസ് അഹമ്മദ് ബട്ടർ ചോദിച്ചു. തന്റെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ഖാൻ അദ്ദേഹത്തോട് പറഞ്ഞു- വാദത്തിന് ശേഷം കോടതി ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

ഒരു വീഡിയോ ലിങ്ക് വഴി അന്വേഷണത്തിൽ ചേരാൻ തന്നെ അനുവദിക്കണമെന്ന് അന്വേഷകരോട് അഭ്യർത്ഥിച്ചതായി അദ്ദേഹം (ഖാൻ) പറഞ്ഞു, അത് കോടതി  നിരസിച്ചു. എന്നിരുന്നാലും, അന്വേഷണത്തിൽ ചേരാൻ ജഡ്ജി അദ്ദേഹത്തോട് നിർദ്ദേശിക്കുകയും ജൂൺ 13 വരെ ജാമ്യം നീട്ടുകയും ചെയ്തു,” ഉദ്യോഗസ്ഥർ പറഞ്ഞു.

മെയ് 9 ന് ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഖാനെ അഴിമതി കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബോർഡ് (NAB) അറസ്റ്റ് ചെയ്തത്. ഇതോടെയാണ് പാകിസ്ഥാനിലുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് ദിവസത്തിന് ശേഷം ഖാൻ ജാമ്യത്തിൽ പുറത്തിറങ്ങി.  പാകിസ്ഥാൻറെ ചരിത്രത്തിൽ “കറുത്ത ദിനം” എന്ന് വിളിക്കപ്പെടുന്ന മെയ് 9 ലെ കലാപത്തിൽ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ഉൾപ്പെടെ 20-ലധികം സൈനിക സ്ഥാപനങ്ങൾക്കും സർക്കാർ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

പത്തിലധികം പേരുടെ മരണത്തിനിടയാക്കിയ അക്രമത്തിൽ പോലീസിന്റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും നൂറിലധികം വാഹനങ്ങൾ അഗ്നിക്കിരയാക്കി. എന്നാൽ, അക്രമത്തിൽ 25-ലധികം പിടിഐ പ്രവർത്തകർ കൊല്ലപ്പെട്ടതായും പാക്കിസ്ഥാനിലുടനീളം പതിനായിരത്തിലധികം പിടിഐ പ്രവർത്തകരെ നിയമ നിർവ്വഹണ ഏജൻസികൾ അറസ്റ്റ് ചെയ്തതായും ഖാൻ പറഞ്ഞു. ഇവരിൽ 4000 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here