ഇസ്രായേലിലെ കൃഷിരീതി മാതൃകയാക്കി കര്‍ഷകന്‍.

0
62

മുക്കം: കൃഷിവകുപ്പിന് കീഴില്‍ ഇസ്രായേലില്‍ പോയി നൂതന കൃഷിരീതി പഠിച്ച യുവകര്‍ഷകൻ തന്റെ കൃഷിയിടത്തില്‍ മാതൃകാ കൃഷിക്ക് തുടക്കമിട്ടു.

കീഴുപറമ്ബ് കുനിയില്‍ കോലോത്തുംതൊടി അബ്ദുസ്സമദാണ് കാരശ്ശേരി കറുത്തപറമ്ബ് മോലിക്കാവിലുള്ള തന്റെ രണ്ടരയേക്കര്‍ സ്ഥലത്ത് നൂതന കൃഷിരീതി ആരംഭിച്ചത്.

തെങ്ങിൻതൈ നടലിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ശാഹിന നിര്‍വഹിച്ചു. ഇസ്രായേലിലെ കൃഷിരീതികള്‍ പൂര്‍ണമായും നടപ്പിലാക്കാൻ കഴിയില്ലെങ്കിലും പഠിച്ചെടുത്ത ചിലതെല്ലാം തന്റെ കൃഷിയിടത്തിലും ഇദ്ദേഹം പരീക്ഷിക്കും.

അത്യുല്‍പാദന ശേഷിയുള്ള 200 തെങ്ങിൻ തൈകളാണ് കൃഷി ചെയ്യുന്നത്. അതോടൊപ്പം 400 കമുങ്ങ് തൈ, വാഴ, മറ്റു കിഴങ്ങു വര്‍ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. ശാസ്ത്രീയമായി കുഴിയെടുത്താണ് തെങ്ങിൻതൈ നട്ട് പിടിപ്പിക്കുന്നത്. നിശ്ചിത അകലം പാലിച്ച്‌ ശാസ്ത്രീയ പരിചരണത്തോടെയുള്ള കൃഷിക്ക് മൂന്നു വര്‍ഷത്തിനകം കായ്ഫലം ലഭിക്കുമെന്നാണ് സമദിന്റെ പ്രതീക്ഷ. സമ്മിശ്ര കൃഷിയിലൂടെ മെച്ചപ്പെട്ട സമ്ബാദ്യമുണ്ടാക്കാമെന്നതും സമദിന്റെ ലക്ഷ്യമാണ്. ഇവിടെയുണ്ടായിരുന്ന 450 റബര്‍ വെട്ടിമാറ്റിയാണ് പുതിയ കൃഷിയിറക്കുന്നത്. പന്നിശല്യം തടയാനായി സോളാര്‍ വേലിയും ജലസേചനത്തിനുള്ള സംവിധാനവും ഒരുക്കിട്ടുണ്ട്. കൃഷി വകുപ്പിന്റെ പരിപൂര്‍ണ പിന്തുണയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here