സ്വര്‍ണ്ണക്കടത്ത് കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകന്‍ അഡ്വ.എസ്.രാജീവ്. സ്വര്‍ണക്കടത്തുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ല. എന്‍ഐഎ അന്വേഷണത്തില്‍ പൂർണ വിശ്വാസമുണ്ട്. അദ്ദേഹം പ്രതികരിച്ചു. അതേ സമയം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ നീണ്ടതിൽ അസ്വാഭാവികതയില്ലെന്നും കേസിൽ ശിവശങ്കര്‍ സാക്ഷിയാകുമോ എന്ന വിഷയത്തിൽ അന്വേഷണ ഏജൻസിയാണ് തീരുമാനമെടുക്കേണ്ടതെന്നും രാജീവ് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു. കേസുമായി ശിവശങ്കറിന് പ്രകടമായ ബന്ധമുണ്ടെന്ന് കരുതുന്നില്ല. മുൻകൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ല. ചോദ്യം ചെയ്യൽ വരും ദിവസങ്ങളിൽ വീണ്ടും തുടര്‍ന്നേക്കാം. അതിൽ തെറ്റില്ല. കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത് ശിവശങ്കറിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും എസ്.രാജീവ് കൂട്ടിച്ചേര്‍ത്തു. . ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ശിവശങ്കർ തയ്യാറായില്ല. അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ കൂടി ചോഗ്യം ചെയ്യലിന് എത്തിയിരുന്നു.