ഗൂഗിളിനെതിരെ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രസർക്കാർ

0
72

വിശ്വാസ ലംഘനം ആരോപിച്ച് ഗൂഗിളിനെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ആൽഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ തങ്ങളുടെ വിപണി ദുരുപയോഗം ചെയ്തതിനും മത്സരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കുറ്റക്കാരെന്ന് സർക്കാരിന്റെ വിദഗ്ധ സമിതി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്.

ഗൂഗിളിന്റെ വിശ്വാസ വിരുദ്ധ നിയമങ്ങളുടെ ലംഘനം ആശങ്കാജനകമാണ്, ഞങ്ങൾക്ക് മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിനും ഇത് ആശങ്കാജനകമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ റോയിട്ടേഴ്സിനോട് പറഞ്ഞു. 2022 ഒക്ടോബറിൽ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയിൽ അതിന്റെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്യുകയും ഡവലപ്പർമാരെ അതിന്റെ ഇൻ-ആപ്പ് പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത രണ്ട് കേസുകളിലായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 275 മില്യൺ ഡോളർ (1,338 കോടി രൂപ) പിഴ ചുമത്തിയിരുന്നു.

ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് കേന്ദ്ര മന്ത്രി ഓർമിപ്പിച്ചു. ഉപേയോക്താവിന്റെ അവകാശത്തെയോ സൗഹൃദപരമായ മത്സരാന്തരീക്ഷത്തെയോ ഇല്ലാതാക്കുന്നതരത്തിലുള്ള വളർച്ചയല്ല സർക്കാരിന്റെ ലക്ഷ്യം. ഗൂഗിൾ അടക്കമുള്ള കമ്പനികൾ തങ്ങളുടെ വിപണി മേധാവിത്വം ദുരുപയോഗംചെയ്യുന്നതിൽനിന്ന് തടയാൻ എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ 620 ദശലക്ഷം സ്മാർട്ട്ഫോണുകളിൽ 97 ശതമാനവും ആൻഡ്രോയിഡിലാണ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യയെ ഒരു നിർണായക വളർച്ചാ വിപണിയായാണ് കമ്പനി കണക്കാക്കുന്നതെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ആപ്പിൾ, ആമസോൺ തുടങ്ങിയ മറ്റ് കമ്പനികളും രാജ്യത്ത് മത്സരവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേസുകൾ നേരിടുന്നുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ചന്ദ്രശേഖർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here