IPL: ചെന്നൈയുടെ വിജയം 27 റണ്‍സിന്

0
72

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിനരികെ. ഡല്‍ഹി കാപിറ്റല്‍സിനെതിരെ 27 റണ്‍സ് വിജയം നേടിയതോടെയാണ് ചെന്നൈ പ്ലേ ഓഫിന് ഒരു പടി കൂടെ അടുത്തത്. ഇതോടെ ഡല്‍ഹിയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ 168 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ … റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മതീഷ പതിരാനയാണ് ഡല്‍ഹിയെ തകര്‍ത്തത്. ഇതോടെ ചെന്നൈക്ക് 12 മത്സരങ്ങളില്‍ 15 പോയിന്റായി. ഗുജറാത്ത് ടൈറ്റന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. 11 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഡല്‍ഹി അവസാന സ്ഥാനത്ത് തുടരുന്നു.

മോശം തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത് 3.1 ഓവറില്‍ ഡല്‍ഹിക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഡേവിഡ് വാര്‍ണര്‍ (0), ഫിലിപ് സാള്‍ട്ട് (17), മിച്ചല്‍ മാര്‍ഷ് (5) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമാണുണ്ടായിരുത്. പിന്നീട് കീസില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ (27) – റിലീ റൂസ്സോ (35) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും നേരിയ പ്രതീക്ഷ ഡല്‍ഹിക്ക് നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. മനീഷിനെ പതിരാന ഒരു യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വൈകാതെ റൂസ്സോ, ജഡേജയ്ക്ക് വിക്കറ്റ് നല്‍കി. അക്‌സര്‍ പട്ടേലാണ് (21) പൊരുതി നോക്കിയ മറ്റൊരുതാരം. റിഫാല്‍ പട്ടേല്‍ (10), ലളിത് യാദവ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അമന്‍ ഹക്കീം ഖാന്‍ (2), കുല്‍ദീപ് യാദവ് (0) പുറത്താവാതെ നിന്നു. ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here