കോഴിക്കോട് വാഹനാപകടം; കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും മരിച്ചു.

0
61

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം. വെസ്റ്റ് ഹിൽ സ്വദേശി അതുൽ (24), രണ്ട് വയസുള്ള  മകൻ അൻവിഖ് എന്നിവരാണ് മരിച്ചത്. അതുലിന്‍റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുൽ. കോരപ്പുഴ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

കോഴിക്കോട് കോരപ്പുഴ പാലത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് വാഹനാപകടത്തിൽ ഉണ്ടായത്. സ്കൂട്ടറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ അതുലിന്‍റെ ഭാര്യ മായയേയും കാർ യാത്രക്കാരായ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കാറിന്‍റെ മുൻവശവും തകർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here