ബാഴ്‌സ കുപ്പായത്തിൽ കളത്തിലിറങ്ങി 15കാരൻ

0
75

FC Barcelona: ലാലിഗയിലും ക്ലബ് ചരിത്രത്തിലും ഒരു പുത്തൻ അധ്യായം എഴുതി ചേർത്ത ദിനമായിരുന്നു ബാഴ്‌സലോണയ്ക്ക് ഇന്നലെ. റയൽ ബെറ്റിസിനെതിരായ ടീമിന്റെ ലാലിഗ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പതിനഞ്ചുകാരനായ ലാമിൻ യമൽ ബാഴ്‌സലോണയ്‌ക്കായി അരങ്ങേറ്റം കുറിച്ചതോടെയാണ് ഈ ചരിത്ര നിമിഷത്തിന് ലോകം സാക്ഷ്യം വഹിച്ചത്. ഇതോടെ ലാലിഗ ചരിത്രത്തിൽ ബാഴ്‌സയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും, ലീഗിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനുമായി യമൽ മാറി.

1902-ൽ കോപ്പ മായാക്ക കളിക്കുമ്പോൾ 13 വയസ്സ് മാത്രം പ്രായമുള്ള ആൽബർട്ട് അൽമാസ്‌കുവിന്റെ പിന്നിലാണ് യമലിന്റെ സ്ഥാനമെന്ന് ക്ലബ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു. ബാഴ്‌സലോണ കോച്ച് സാവി അരങ്ങേറ്റത്തിന് ശേഷം യമലിനെ പ്രശംസ കൊണ്ട് മൂടി, കൗമാരപ്രായത്തിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി അരങ്ങേറിയ ഇതിഹാസ താരം ലയണൽ മെസ്സിയുമായാണ് യമലിനെ സാവി താരതമ്യപ്പെടുത്തിയത്.

10 പേരടങ്ങിയ ബെറ്റിസിനെതിരെ യമൽ ഗംഭീര പ്രകടനമാണ് നടത്തിയത്, കളിയുടെ അവസാന മിനിറ്റുകളിൽ പിച്ചിൽ വന്നതിന് ശേഷം ഏതാണ്ട് ഒരു ഗോൾ നേടുന്നതിന്റെ വക്കോളമെത്തുകയും ചെയ്‌തിരുന്നു. ഗോൾകീപ്പർ റൂയി സിൽവയുടെ സേവ് ഇല്ലായിരുന്നുവെങ്കിൽ യമലിന്റെ പേരും സ്‌കോർ പട്ടികയിൽ ഇടം നേടിയേനെ. “ഞാൻ അവനോട് ശ്രമിക്കാനാണ് പറഞ്ഞത്. സങ്കൽപിച്ചു നോക്കുക വെറും 15 വയസ്സുള്ളപ്പോൾ, അവനത് ചെയ്‌തു” ബാഴ്‌സലോണ കോച്ച് സാവി ഹെർണാണ്ടസ് മത്സരത്തിന് ശേഷം പറഞ്ഞു.

“അവൻ ഏതാണ്ട് സ്‌കോർ ചെയ്യുന്നതിന്റെ അടുത്തെത്തി, ഒരു സഹതാരത്തിന് അസിസ്‌റ്റ് നൽകുന്നതിന്റെ വക്കോളമെത്തി. അവന് ഒരു വ്യത്യസ്‌തനായ കളിക്കാരനാകാൻ കഴിയും” മുൻ ബാഴ്‌സലോണ ക്യാപ്റ്റൻ കൂടിയായിരുന്ന സാവി കൂട്ടിച്ചേർത്തു. യമലിന് ലയണൽ മെസ്സിയോട് സാമ്യമുണ്ടെന്ന് പറഞ്ഞ സാവി ഇതിന് കാരണമായി പങ്കുവച്ചത് ഇത്തരം ജന്മസിദ്ധമായ കഴിവുകൾ ലോകത്ത് കണ്ടെത്തുക പ്രയാസമാണെന്നാണ്.

“ലാമിനിനെ കാണുമ്പോൾ ഒരു 15 വയസ്സുകാരനാണെന്ന് തോന്നുന്നില്ല, അവൻ വളരെ പക്വതയുള്ളവനാണ്. അവൻ നന്നായി പരിശീലിക്കുന്നു. ഈ ടീമിന്റെ ഭാഗമായി ഈ ക്ലബ്ബിൽ ഒരു യുഗം അടയാളപ്പെടുത്താൻ അവന് കഴിയും”പരിശീലകൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here