ഛത്തീസ്ഗഢിൽ നക്സലാക്രമണത്തിൽ 11 സൈനികർക്ക് വീരമൃത്യു

0
70

ഛത്തീസ്ഗഢിൽ നക്സലാക്രമണത്തിൽ 11 സൈനികർക്ക് വീരമൃത്യുഛത്തീസ്ഗഡിലെ ദന്തേവാഡയിൽ നക്സലുകൾ നടത്തിയ ബോംബാക്രമണത്തിൽ 11 സൈനികർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ അരൺപൂർ റോഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സംഘത്തിനുനേരെയാണ് നക്സലുകൾ ആക്രമണം നടത്തിയത്.

ഡിആർജി സംഘം പെട്രോളിങിന് ശേഷം ക്യാംപിലേക്ക് മടങ്ങുമ്പോഴാണ് അരൺപൂർ റോഡിൽ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ച് 10 ജവാന്മാരും ഡ്രൈവറും മരിച്ചത്. മരിച്ചവരുടെ എണ്ണം ഇനിയും അധികൃതർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സേനാവൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച സുരക്ഷാ സേനയെ ആക്രമിക്കുമെന്ന് നക്സലുകൾ കത്തിലൂടെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. സൈനികർക്കുനേരെ ഉണ്ടായത് ബോംബാക്രമണമാണെന്നും രക്ഷാപ്രവർത്തനത്തിനായി പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി താമ്രധ്വജ് സാഹു ന്യൂസ് 18 നോട് പറഞ്ഞു,

ദന്തേവാഡയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നക്‌സലുകൾ ആക്രമണം നടത്തിയതായും ഖേദകരമായ സംഭവമാണ് ഉണ്ടായതെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു, “മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ പോരാട്ടം അവസാന ഘട്ടത്തിലാണ്. നക്സലുകൾക്ക് വിജയിക്കാനാകില്ല”- ബാഗൽ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here