ഗായിക അമൃതാ സുരേഷിന്റെ പിതാവ് അന്തരിച്ചു.

0
65

ഗായിക അമൃതാ സുരേഷിന്റെ പിതാവും ഓടക്കുഴല്‍ കലാകാരനുമായ പി ആര്‍ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.60 വയസായിരുന്നു.

സംസ്‌കാരം പച്ചാളം ശ്മശാനത്തില്‍ നടക്കും.
പിതാവിന്റെ മരണവിവരം ഇന്‍സ്റ്റ?ഗ്രാമിലൂടെ അമൃത തന്നെയാണ് അറിയിച്ചത്. ഞങ്ങളുടെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച അമൃത പിതാവിനൊപ്പമുള്ള കുടുംബചിത്രവും പോസ്റ്റ് ചെയ്തു. ഗായികയും സോഷ്യല്‍ മീഡിയ താരവുമായ അഭിരാമി സുരേഷാണ് പി ആര്‍ സുരേഷിന്റെ ഇളയമകള്‍

LEAVE A REPLY

Please enter your comment!
Please enter your name here