പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയഞ്ച് വർഷം തടവ്.

0
77

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയഞ്ച് വർഷം തടവ്. കൊല്ലം കരുനാഗപ്പള്ളി പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിയായ പക്കി സുനിൽ എന്ന സുനിൽകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 35 വർഷമാണ് തടവ്.

2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി പ്രതി കടന്നു പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതി സൗദി അറേബ്യയിലേക്ക് കടന്നിരുന്നു.

പ്രത്യേക പോലീസ് സംഘമാണ് പിന്നീട് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 25 വർഷവും , എസ്സി, എസ്ടി  വകുപ്പുകൾ പ്രകാരം  ജീവപര്യന്തവുമാണ് ശിക്ഷ. നാലുലക്ഷം രൂപയും കെട്ടിവെക്കണം. ഇതിൽ രണ്ടു ലക്ഷം രൂപ അതിജീവിതയുടെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here