കുമളി: വണ്ടിപ്പെരിയാര്‍ 62 മൈലിലെ ഏലത്തോട്ടത്തില്‍ ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് 11 പേര്‍ക്ക് പരിക്ക്.
ഇതില്‍ നാല് പേരെ വിദഗ്ധ ചികിത്സക്ക് പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.62-ാം മൈലിലെ ജനത എസ്റ്റേറ്റില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏലത്തോട്ടത്തിലെ ജോലിക്കിടെയാണ് കടന്നല്‍ ആക്രമിച്ചത്.
ഈ സമയം എസ്റ്റേറ്റില്‍ ഉണ്ടായിരുന്ന ലോഡിങ് തൊഴിലാളികളാണ് പരിക്കേറ്റവരെ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.ആക്രമണത്തെ തുടര്‍ന്ന് പല തൊഴിലാളികളും ബോധരഹിതരായി.
വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി മേരി (60), കൗണ്ടന്‍കാട് സ്വദേശിനി സുഗത (55), ജനത എസ്റ്റേറ്റിലെ ബാല (53), നല്ലതമ്ബി കോളനിയിലെ സീത (75), ചതമ്ബല്‍ ലയം മാരിയമ്മ (65), വാളാര്‍ഡി സ്വദേശിനി രാസമ്മ (60), ജനത എസ്റ്റേറ്റിലെ ചിന്നക്കറുപ്പ് (36), പെരിയാര്‍ സ്വദേശിനി വിജയ (60), നല്ലതമ്ബി കോളനി കൊളന്തിയമ്മ (57), ഡൈമുക്ക് സ്വദേശി ഉടയാര്‍ (57) എന്നിവരെയാണ് കടന്നല്‍ കുത്തിയത്.