സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം നായ വലിച്ചിഴച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് പ്രസവ വാര്‍ഡിന് ചുറ്റും നായ നവജാത ശിശുവിനെയും കടിച്ചെടുത്ത് ഓടുന്നതായി സെക്യൂരിറ്റി ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
നായയുടെ കടിയേറ്റാണോ അതിനു മുമ്പാണോ കുട്ടി മരണപ്പെട്ടതെന്ന് അറിയാനുളള ശ്രമത്തിലാണ് അധികൃതര്‍. കുട്ടിയുടെ മാതാപിതാക്കളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണ സമയം ഉള്‍പ്പെടെ വ്യക്തമാകൂ. സമീപത്തെ എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലും ഗര്‍ഭിണികളുടെ രേഖകള്‍ പരിശോധിക്കുന്നതുള്‍പ്പെടെയുളള പരിശോധനകള്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു.