ആധാര്‍ ‍, യു പി ഐ , ഡിജിലോക്കര്‍‍ , ദിക്ഷ‍; ജി 20 പ്രതിനിധികളെ ആകര്‍ഷിച്ച്‌ ഇന്ത്യയുടെ വിജയഗാഥയുടെ പ്രദര്‍ശനം

0
58

കോട്ടയം:വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നെത്തിയ ഡിജിറ്റല്‍ ഇംപാക്‌ട് അലയന്‍സ് പ്രതിനിധി കേ മാക് ഗൗണിന് സൈക്കില്‍ ചവിട്ടിയപ്പോള്‍ പുതിയൊരു സന്തോഷം.

ലോക ബാങ്ക് പ്രതിനിധി ജോനാഥന്‍ മാര്‍സ്‌ക്കലിനും ജര്‍മ്മന്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രതിനിധി ബക്കീന്‍ റിസ്ച്ചറിനും സൈക്കള്‍ ചവുട്ടി മതി വരുന്നില്ല.

കുമരകത്ത്‌ ജി 20 ഷെര്‍പ്പമാരുടെ യോഗത്തിനെത്തിയ പലരും സൈക്കിള്‍ സവാരി നടത്തി. പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യമേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളിലൂടെയുള്ള സവാരിയായി അത് മാറി. കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ഡിജിറ്റല്‍ സംവിധാനത്തെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തി എന്നതിനെക്കുറിച്ചുള്ള പ്രദര്‍ശന വേദിയിലാണ് പ്രതിനിധികള്‍ക്ക് സൈക്കിള്‍ സവാരിക്ക് അവസരം ഒരുക്കിയിരിക്കുന്നത്. പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ (ഡിപിഐ) മേഖലയില്‍ രാജ്യം വരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണ്‍ തന്നെ സമ്മേളന വേദിയില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യ നിര്‍മിച്ച വിവിധ ഡിപിഐകളായ ആധാര്‍, യുപിഐ, ഡിജിലോക്കര്‍, ദിക്ഷ എന്നിവയെയും ഏതുകോണിലും അവ ചെലുത്തുന്ന സ്വാധീനവും ഇതുയര്‍ത്തിക്കാട്ടുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. വ്യവസായമേഖലയുമായി ചേര്‍ന്നു നാസ്‌കോം ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം രാജ്യത്തിന്റെ പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ കരുത്തു പ്രകടമാക്കുന്നതാണ്.

ജി20 അംഗരാജ്യങ്ങളിലെ ഷെര്‍പ്പകള്‍ക്കും മറ്റു പ്രമുഖര്‍ക്കും ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്ന ഈ സോണുകള്‍, ഡിപിഐ ഉപയോഗിച്ചു സാമൂഹ്യസേവനവിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ സമീപനം വികസിപ്പിക്കുന്നതില്‍ ഇന്ത്യയുടെ വിജയഗാഥയുടെ പ്രദര്‍ശം കൂടിയാണ്.. നൂതനാശയങ്ങളിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ജി20 അംഗങ്ങളിലും താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും സമാനമായ ഡിപിഐ കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സമ്ബ്രദായങ്ങളും അനുഭവങ്ങളും വെല്ലുവിളികളും പങ്കിടുന്നതിനും ഏകീകൃത ചട്ടക്കൂടു സൃഷ്ടിക്കുന്നതിനും ഇതു സഹായിക്കും.

കൂടാതെ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, എഡബ്ല്യുഎസ്, ടിസിഎസ്, ഫ്രാക്റ്റല്‍, പേറ്റിഎം തുടങ്ങിയ പങ്കാളിത്ത കമ്ബനികളില്‍ നിന്നുള്ള, പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഡിപിഐകളില്‍ നിര്‍മിച്ച, വിവിധ ഡിജിറ്റൈസേഷന്‍ സംരംഭങ്ങളും എക്‌സ്പീരിയന്‍സ് സോണുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, സാമ്ബത്തിക ഉള്‍ച്ചേര്‍ക്കല്‍, കൃഷി മുതല്‍ വിദ്യാഭ്യാസവും ആരോഗ്യവും വരെയുള്ള മേഖലകളില്‍ സാങ്കേതികവിദ്യാധിഷ്ഠിത വികസനം തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ അറിവുപങ്കിടല്‍ കൂടുതല്‍ സുഗമമാക്കി, സുസ്ഥിര വികസനത്തിനായുള്ള 2030 കാര്യപരിപാടിയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനു ജി 20 അധ്യക്ഷപദത്തിലൂടെ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

രണ്ടാം ഷെര്‍പ്പ യോഗം പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ (ഡിപിഐ) സമഗ്രവും ഫലപ്രദവുമായ നടപ്പാക്കലിലും കെട്ടിപ്പടുക്കലിലുമുള്ള ഇന്ത്യയുടെ അനുഭവവും നേതൃത്വവും യോഗം ചര്‍ച്ച ചെയ്യും. സാമ്ബത്തിക ഉള്‍ച്ചേര്‍ക്കല്‍, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തുല്യമായ പ്രവേശനം എന്നിവയുള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടം ത്വരിതപ്പെടുത്തുന്നതിനു ഡിപിഐകള്‍ നിര്‍ണായകമാണ്.

ഇന്ത്യ ആഗോള ഡിജിറ്റല്‍ കേന്ദ്രമായി ഉയര്‍ന്നുവരുമ്ബോള്‍, സമഗ്രമായ പൊതു സാങ്കേതികവിദ്യകള്‍ കെട്ടിപ്പടുക്കുന്നതിലുള്ള നേതൃത്വം രാജ്യത്തെ ശാക്തീകരിക്കുക മാത്രമല്ല, അനുബന്ധ വ്യവസായങ്ങളും അവസരങ്ങളും തുറക്കുകയും ചെയ്തു. പൊതുസ്വകാര്യ സേവനങ്ങളുടെ അര്‍ഥവത്തായ വിതരണം പ്രാപ്തമാക്കുന്നതിനും സാമ്ബത്തിക ഉള്‍ച്ചേര്‍ക്കല്‍, സാമ്ബത്തിക ശാക്തീകരണം, കാലാവസ്ഥാ പുനരുജ്ജീവനം എന്നിവയുള്‍പ്പെടെ നിരവധി സുസ്ഥിര വികസനലക്ഷ്യങ്ങളുടെ നേട്ടത്തിന് അടിവരയിടുന്നതിനും പൊതു ഡിജിറ്റല്‍ സംവിധാനം നിര്‍ണായക അടിത്തറയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here