രാ​ജ​സ്ഥാ​നി​ൽ കടത്താൻ ശ്രമിച്ച 234 കി​ലോ ക​റു​പ്പ് പി​ടി​ച്ചെ​ടു​ത്തു

0
94

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ക​റു​പ്പ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​രെ പിടികൂടി.ഇ​വ​രി​ൽ നി​ന്ന് 234 കി​ലോ​ഗ്രാം ക​റു​പ്പ് ന​ർ​ക്കോ​ട്ടി​ക‌്സ‌് ക​ൺ​ട്രോ​ൾ ബ്യൂ​റോ(​എ​ൻ​സി​ബി) പിടിച്ചെടുത്തു. രാ​ജ്യ​ത്തെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്നു വേ​ട്ട​യാ​ണി​ത്.

ജൂ​ലൈ 19ന് ​ചി​റ്റോ​ർ​ഗാ​വ് ജി​ല്ല​യി​ലെ ഷാ​ദി ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ക​റു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ർ. ലാ​ൽ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ജോ​ധ്പു​ർ സോ​ണ​ൽ യൂ​ണി​റ്റ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക​റു​പ്പ് പി​ടി​ച്ച​തെ​ന്ന് എ​ൻ​സി​ബി ഡെ​പ്യൂ​ട്ടി ഡ‍​യ​റ​ക്ട​ർ കെ.​പി.​എ​സ്. മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ൽ​വാ​ര സ്വ​ദേ​ശി എം.​കെ.​ദ​കാ​ഡി​നെ​യും എ​ൻ​സി​ബി സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here