രാജ്യത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച 18 കമ്ബനികളുടെ ലൈസന്‍സ് റദ്ദാക്കി. ചില കമ്ബനികളോട് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും 26 കമ്ബനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം കമ്ബനികളും പ്രവര്‍ത്തിക്കുന്നത്. ഗുണനിലവാരമില്ലാത്ത മരുന്ന് ഇന്ത്യന്‍ കമ്ബനികള്‍ വിദേശത്ത് വിറ്റതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്ത് നടത്തിയ വ്യാപക പരിശോധനയ്ക്ക് പിന്നാലെയാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി.