വിദേശനാണ്യമില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും ദുരിതം പേറുന്ന പാകിസ്ഥാനില്‍ ജീവിക്കാന്‍ രാജ്യത്തെ യുവാക്കള്‍ പോലും ആഗ്രഹിക്കുന്നില്ലെന്ന് കണ്ടെത്തല്‍. രാജ്യത്തെ 67 ശതമാനം യുവാക്കളും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതായി ഒരു സര്‍വേ പറയുന്നു. മുമ്പ് നടത്തിയ സര്‍വേയില്‍ ഇത് 62 ശതമാനമായിരുന്നു.
രാജ്യത്തെ 67 ശതമാനം യുവാക്കളും വിദേശത്ത് മികച്ച അവസരങ്ങള്‍ തേടി പാകിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് ഇക്കണോമിക്സിലെ (പിഐഡിഇ) സീനിയര്‍ റിസര്‍ച്ച് ഇക്കണോമിസ്റ്റ് ഡോ.ഫഹീം ജഹാംഗീര്‍ ഖാന്‍ പറയുന്നു. കൂടാതെ, വിദ്യാസമ്പന്നരായ യുവാക്കളില്‍ 31 ശതമാനവും തൊഴില്‍രഹിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള സംവാദത്തിനും ചര്‍ച്ചയ്ക്കുമായി സംഘടിപ്പിച്ച ദ്വിദിന പരിപാടിയായ ‘ഐകോണ്‍ഫെസ്റ്റില്‍’ സംസാരിക്കുകയായിരുന്നു ഫഹീം ഖാന്‍. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് യുവാക്കളുടെ പ്രശ്നങ്ങളില്‍ ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കുന്ന 200 ലധികം സര്‍വ്വകലാശാലകള്‍ പാകിസ്ഥാനിലുണ്ട്. എന്നാല്‍ അവര്‍ക്ക് ജോലി ലഭിക്കുന്നില്ല. കാരണം ബിരുദം തൊഴിലിന്റെ ഉറപ്പല്ല. തൊഴിലുടമകള്‍ സിദ്ധാന്തത്തേക്കാള്‍ കഴിവുകളാണ് ആവശ്യപ്പെടുന്നത്. ഇതില്‍അധ്യാപകരും സര്‍ക്കാരും ശ്രദ്ധിക്കണം.