ബ്രഹ്മപുരം തീപിടിത്തം; മേഖലയിൽ ബുധനാഴ്‌ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
87

കൊച്ചി ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളിൽ വരുന്ന മൂന്ന് ദിവസം കൂടി ജില്ലാ കലക്‌ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 13-03-23(തിങ്കൾ), 14-03-23(ചൊവ്വ), 15-03-23(ബുധൻ) ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് കലക്‌ടർ അറിയിച്ചു.

വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് അവധി ബാധകമാവുക.

അങ്കണവാടികൾ, കിന്റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധിയായിരിക്കും. അതേസമയം എസ്എസ്എൽസി, വിഎച്ച്എസ്ഇ, ഹയർ  സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here