2011ല്‍ ചില ശാസ്ത്രജ്ഞന്‍മാര്‍ വളരെ പ്രത്യേകതയുള്ള ഒരു നദി കണ്ടെത്തി. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലുള്ള ഒരു നദി.
ആമസോണ്‍ നദി പോലെ ഭൂമിക്കടിയില്‍ ഒരു വമ്ബന്‍ നദി. ആമസോണ്‍ മേഖലയില്‍ നാലായിരം മീറ്ററോളം ആഴത്തിലായാണ് ഈ നദി സ്ഥിതി ചെയ്യുന്നത്.
ഈ നദിക്ക് ആമസോണ്‍ നദിയേക്കാള്‍ വീതിയും വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നദി കണ്ടെത്തിയത് ഒരു മലയാളിയാണ്. പതിറ്റാണ്ട് മുന്‍പാണ് സംഭവം. ജലപാതത്തിന് ബ്രസീലിലെ നാഷണല്‍ ഒബ്സര്‍വേറ്ററി നല്‍കിയിരിക്കുന്ന പേര് റിവര്‍ ഹംസ എന്നാണ്. വലിയ മണത്താല്‍ ഹംസ എന്ന മലയാളി ശാസ്ത്രജ്ഞനാണ് ആ പേരിന് പിന്നില്‍.
1970- 80 കാലഘട്ടത്തില്‍ പോട്രോബാസ് എന്ന ബ്രസീലിയന്‍ എണ്ണ കമ്ബനി എണ്ണനിക്ഷേപം കണ്ടെത്തുന്നതിന് ഈ മേഖലയില്‍ ധാരാളം എണ്ണ കിണറുകള്‍ കുഴിച്ചിരുന്നു. നിര്‍ജീവമായ എണ്ണ കിണറുകളിലെ താപവ്യതിയാനം പരിശോധിച്ചപ്പോഴാണ് ആമസോണിന് സമാന്തരമായി ഒഴുകുന്ന നദി കണ്ടെത്തിയത്. ഇങ്ങനെ എണ്ണ കിണറുകള്‍ നിരീക്ഷിച്ച് നദികള്‍ കണ്ടെത്തുന്നതിന്റെ തലവനായിരുന്നു വലിയ മണത്താല്‍ ഹംസ.
മണത്താല്‍ ഹംസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ നദി കണ്ടെത്തുന്നത്. ആ സമയത്ത് ബ്രസീല്‍ ഒബ്സര്‍വേറ്ററിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്നു ഹംസ. കാലിക്കറ്റ് യൂണിവ്ഴ്സിറ്റിയില്‍ നിന്നും ഫിസിക്സില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം ഹൈദരാബാദിലെ ദേശിയ ജിയോ ഫിസിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകനായിരുന്നു. കാനഡയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബ്രസീലില്‍ ശാസ്ത്തജ്ഞനായി എത്തി.
ദി ഗാര്‍ഡിയനിലെ റിപ്പോര്‍ട്ട് പ്രകാരം വലുപ്പത്തില്‍ ആമസോണിനൊപ്പം വരുമെങ്കിലും ഒച്ചിനേക്കാള്‍ പതിയെ ഒഴുകുന്ന നദിയെന്നാണ് ശാസ്ത്രജ്ഞന്മര്‍ ഈ നദിയെ വിശേഷിപ്പിക്കുക. ആന്‍ഡിസ് പര്‍വത മേഖലയില്‍ നിന്നും ഉദ്ഭവിക്കുന്ന ഈ നദി അറ്റ്ലാന്‍ഡിക്കില്‍ ചേരുന്നു എങ്കിലും കൃത്യമായി ഹംസ റിവര്‍ ലയിക്കുന്ന ഇടം ഇന്നും മറഞ്ഞിരിക്കുകയാണ്. ഒഴുക്കിന്‍റെ വേഗത കുറവായതുകൊണ്ട് ഔദ്യോഗികമായി ഹംസ നദിയെ ഭൂഗര്‍ഭ നദിയായി കണക്കാക്കിയിട്ടില്ല. മണിക്കൂറില്‍ ഒരിഞ്ചാണ് ഹംസയുടെ ഒഴുക്ക്. അമസോണിനും ഹംസയ്ക്കും ഒരേ സഞ്ചാര ദിശയുമാണുള്ളത്.