മികച്ച നവാഗത സംവിധായകനുള്ള കിഷോര്‍കുമാര്‍ പുരസ്കാരം ഷാഹി കബീറിന്

0
74
ഫിലിം സൊസൈറ്റി സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കിഷോര്‍ കുമാറിന്‍റെ സ്മരണാര്‍ഥം ജനചിത്ര ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയ കിഷോര്‍ കുമാര്‍ അവാര്‍ഡ് പ്ര‍ഖ്യാപിച്ചു.
മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഷാഹി കബീറിന് ലഭിച്ചു. 2017-ല്‍ ദിലീഷ് പോത്തന്‍റെ സംവിധാന സഹായിയായി ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെയാണ് ഷാഹി കബീര്‍ സിനിമാ രംഗത്തെത്തുന്നത്.

2018-ല്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. പിന്നീട് നായാട്ട്, ആരവം, റൈറ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും എഴുതി. തുടര്‍ന്ന് ഇലവീഴാ പൂഞ്ചിറ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

ഫെബ്രുവരി 12-ന് ഞായറാഴ്ച തൃപ്രയാറില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ വെച്ച്‌ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പുരസ്കാരം സമ്മാനിക്കും. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here