മൂന്നാം തവണയും ഗ്രാമി പുരസ്‌കാര നേട്ടത്തില്‍ റിക്കി കെജ് പുരസ്കാരം ഇന്ത്യയ്ക്ക് സമര്‍പ്പിക്കുന്നു.

0
113

ലോസ് ആഞ്ചലസ്: ഗ്രാമിയില്‍ മൂന്നാം തവണയും തിളങ്ങി ഇന്ത്യന്‍ ഗായകന്‍ റിക്കി കെജ്. സ്‌കോട്ടിഷ് അമേരിക്കന്‍ റോക്ക് ഗായകന്‍ സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം ‘ഡിവൈന്‍ ടൈഡ്‌സ്’ എന്ന ആല്‍ബത്തിനാണ് റിക്കി കെജിന് പുരസ്‌കാരം ലഭിച്ചത്.

മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആല്‍ബത്തിനാണ് നേട്ടം. മൂന്നാം തവണയും ഗ്രാമി പുരസ്കാരം നേടിയ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. പറയാന്‍ വാക്കുകളില്ലെന്നും പുരസ്കാരം ഇന്ത്യയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വിന്‍ഡ്‌സ് ഓഫ് സംസാര’ എന്ന ആല്‍ബത്തിന് സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം 2015 ലായിരുന്നു റിക്കി കെജ് ആദ്യ ഗ്രാമി നേടുന്നത്. 2022 ലെ 64-ാമത് ഗ്രാമിയില്‍ മികച്ച ന്യൂ എജ് വിഭാഗത്തിലായിരുന്നു രണ്ടാമത്തെ പുരസ്‌കാരം. പഞ്ചാബുകാരനായ റിക്കി കെജ് എട്ടാം വയസില്‍ കുടുംബ സമേധം ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ബിഷപ്പ് കോട്ടണ്‍ ബോയ്‌സ് സ്‌കൂളിലെ പഠനത്തിന് ശേഷം ഓക്‌സ്‌ഫോര്‍ഡ് ദന്തല്‍ കോളജ് ബെംഗളൂരുവില്‍ നിന്ന് ബിഡിഎസ് പൂര്‍ത്തിയാക്കി.

കുട്ടിക്കാലം മുതല്‍ സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന റിക്കി കെജ് ദന്തരോഗ വിദഗ്ധന്റെ കരിയര്‍ വിട്ട് ബെംഗളൂരുവിലെ റോക്ക് ബാന്‍ഡുകളില്‍ സജീവമായി. കന്നട സിനിമകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയും പരസ്യ ജിംങ്കിള്‍സ് ഒരുക്കിയുമായിരുന്നു തുടക്കം.

LEAVE A REPLY

Please enter your comment!
Please enter your name here