മുംബൈ: കൊറോണക്കാലത്ത് ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ വൻ ഇടിവ്. ജൂൺ മാസത്തിൽ 83.5 ശതമാനം ഇടിഞ്ഞതായി കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം 1.98 ദശലക്ഷം യാത്രക്കാർ മാത്രമാണ് ഉണ്ടായത്. മെയ് മാസത്തിൽ മൂന്ന് ലക്ഷം പേരോളം വിമാനത്തിൽ യാത്ര ചെയ്തിരുന്നു.
ഗോ എയറിലെ യാത്രക്കാരുടെ എണ്ണത്തിലാണ് വലിയ ഇടിവ്. 93 ശതമാനമാണ് ഇടിവ്. ഒരു ലക്ഷം യാത്രക്കാർ മാത്രമാണ് ഗോ എയറിൽ ജൂൺ മാസത്തിൽ യാത്ര ചെയ്തത്. 2019 ജൂണിൽ 13 ലക്ഷം യാത്രക്കാരുണ്ടായിരുന്നു.