‘തുനിവ്’ സിനിമയുടെ ആഘോഷം അതിരുകടന്നു:

0
72

അജിത്ത് കുമാര്‍ (Ajith Kumar) നായകനായി എത്തിയ തുനിവ് (Thunivu) എന്ന സിനിമയുടെ റിലീസ് ദിനത്തിലെ ആഘോഷത്തിനിടയില്‍ ആരാധകന് ദാരുണാന്ത്യം. ചെന്നൈയിലെ രോഹിണി തിയറ്ററിലെ ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണാണ് ആരാധകന്‍ മരിച്ചത്. ഭരത് കുമാര്‍ എന്നയാളാണ് മരിച്ചത് എന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളില്‍ എത്തിയ അജിത്ത് ചിത്രത്തിന് രോഹിണി തിയേറ്ററില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രാവിലെ നടന്ന ഷോയ്ക്ക് ശേഷം ആരാധകര്‍ വലിയ ആഘോഷമാണ് സംഘടിപ്പിച്ചത്. തിയേറ്ററിന് മുന്നിലെ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേയ്ക്ക് ആരാധകര്‍ ചാടിക്കയറി നൃത്തം ചെയ്തു. ഇതിനിടെ നിയന്ത്രണം നഷ്ടമായി നിലത്തേയ്ക്ക് വീണാണ് ഭരത് കുമാറിന് ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്.

അതിരാവിലെ രോഹിണി തിയേറ്ററിന് മുന്നില്‍ അജിത്ത്-വിജയ് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായും വിവരമുണ്ട്. അജിത്തിന്റെയും വിജയ്‌യുടെയും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച നിലയിലാണ്. ഫാന്‍സ് ഷോയ്ക്ക് എത്തിയവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here