നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ

0
73

മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത്. സാമൂഹിക പ്രവർത്തകരയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്  സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ കുറിപ്പ്.

‘മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ് അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ഈ ഗൂഗിൾപേനമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648, സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ’ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സത്രീധനം എന്ന സീരിയലിലൂടെയാണ് മോളി കണ്ണമാലിയുടെ അഭിനയാരങ്ങേറ്റം. സീരിയലിൽ ചാളമേരി എന്ന നെഗറ്റീവ് വേഷത്തിലാണ് ആദ്യം മോളിയമ്മ എത്തിയത്. മോളി കണ്ണമാലി ഹോളിവുഡിലേക്ക് പോകുകയാണ് എന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here