ആലപ്പുഴയില്‍ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാകടകര്‍ക്ക് നേരെ യുവാവിന്‍റെ ആക്രമണം. കളര്‍കോട് ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്ന 2 കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മലപ്പുറം ചുങ്കത്തറ സ്വദേശി വിഷ്ണുവിൻ്റെ മകൾ അലീന, ബന്ധു വൃന്ദാവന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കൈയിലാണ് പരിക്കേറ്റത്. ഇരവുകാട് സ്വദേശി അര്‍ജുനാണ് പ്രതി. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
അയ്യപ്പഭക്തര്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന യുവാവിന്‍റെ ബൈക്കില്‍ കുട്ടികള്‍ ചാരിനിന്നതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന വണ്ടിയുടെ താക്കോൽ കൊണ്ട് കുട്ടികളുടെ കൈയില്‍ കുത്തുകയായിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിൻ്റെ ചില്ലും യുവാവ് തകർത്തു. ഇയാളെ കണ്ടെത്താന്‍ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി