സിയാച്ചിനിലെ ദൗത്യം ഏറ്റെടുത്ത് ശിവ ചൗഹാൻ

0
71

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ പർവ്വത നിരയിൽ അതിർത്തി ആദ്യമായി ഒരു വനിതാ ഓഫീസർ . സിയാച്ചിനിലെ കുമാർ പോസ്റ്റിലാണ് ചരിത്രത്തിലാദ്യമായി ഒരു വനിതാ ഓഫീസറെ നിയോ​ഗിച്ചത്. ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് ഓഫീസർ ക്യാപ്റ്റൻ ശിവ ചൗഹാനെയാണ് സിയാച്ചിനിൽ സുരക്ഷയ്‌ക്കായി നിയോ​ഗിച്ചിരിക്കുന്നത്.

കഠിനമായ പരിശീലനത്തിന് ശേഷമാണ് കുമാർ പോസ്റ്റിൽ ഈ ധീര വനിത നിയോ​ഗിക്കപ്പെടുന്നത്. കശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശമാണ് സിയാച്ചിന്‍ മേഖല .

ശത്രു സൈന്യത്തിന്‍റെ ആക്രമണത്തോടൊപ്പം കൊടും തണുപ്പും സിയാച്ചിനിലെ സൈനികർക്ക് നേരിടേണ്ടി വരും. എന്‍ഡുറന്‍സ് പരിശീലനം, ഐസ് വാള്‍ ക്ലൈംബിംഗ്, ഹിമപാതവും വിള്ളലുമുള്ളയിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം, അതിജീവന അഭ്യാസങ്ങള്‍ എന്നിവ ശിവയുടെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സമുദ്രനിരപ്പിൽ നിന്നും 15,632 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഓക്‌സിജന്റെ ലഭ്യതയും വളരെ കുറവാണ്.1984 മുതൽ ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്ത സ്ഥലങ്ങളിൽ വച്ച് ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ ഹിമാനികൾ.

രാജസ്ഥാൻ സ്വദേശിനിയാണ് ശിവ.ഉദയ്പൂരിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശിവ ,ഉദയ്പൂരിലെ എൻ ജെ ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദം കരസ്ഥമാക്കി .കുട്ടിക്കാലം മുതൽക്കു തന്നെ സായുധ സേനയിൽ ചേരാൻ ശിവ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here