‘വാമനൻ’ മികച്ച കുടുംബ ചിത്രം,

0
81

ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ‘വാമനൻ’. അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറർ ത്രില്ലറായാണ് ‘വാമനൻ’ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. എ ബി ബിനിൽ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇന്ദ്രൻസിന്റെ ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.

കുടുംബസമേതം കാണേണ്ട ഒരു ചിത്രമാണ് ‘വാമനൻ’ എന്നും ഇന്ദ്രൻസിന്റെ മികച്ച പ്രകടനമാണെന്നും അഭിപ്രായങ്ങള്‍ വരുന്നു. എ ബി ബിനിൽ തന്നെയാണ് തിരക്കഥ എഴുതിയ ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത് എന്നാണ് വാമനൻ കണ്ടവര്‍ പറയുന്നത്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.

മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബുവാണ് നിർമ്മാണം. ‘വാമനൻ’ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഹൈറേഞ്ചിലെ ഒരു റിസോർട്ടിലെ മാനേജരാണ് വാമനൻ. പുതിയതായി അദേഹം വാങ്ങിയ വീട്ടിലേക്ക് കുടുംബവുമായി താമസം മാറിയ ശേഷം അവിടെ ഉണ്ടാകുന്ന സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുകയാണ്.

സമ അലി സഹ നിർമ്മാതാവാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരാണ് ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുന്നത്. സംഗീത സംവിധാനം മിഥുൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് – അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ,എഡിറ്റർ- സൂരജ് അയ്യപ്പൻ. പിആർ ആന്റ് മാർക്കറ്റിങ്- കൺടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ മാർക്കറ്റിങ് ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബർ 16ന് തിയേറ്ററുകളിൽ എത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here