കാർ ചെക്ക് ഡാമിലേക്ക് വീണ് അപകടം.

0
71

തൃശ്ശൂർ: കാർ ചെക്ക് ഡാമിലേക്ക് വീണ് അപകടം. തിരുവില്വാമല  എഴുന്നള്ളത്ത് കടവിലാണ് സംഭവം. വാഹനത്തിനുണ്ടായിരുന്ന സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ കൊണ്ടാഴി സ്വദേശി ജോണിയെ മീൻപിടുത്തക്കാർ രക്ഷിച്ചു. തിരുവില്വാമല ഭാഗത്തേക്ക് പോകുകയായിരുന്നു ജോണി. ഡാമിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് പുഴയിൽ വെള്ളം ഉയരുകയായിരുന്നു. അതോടെ വാഹനം പുഴയിലേക്ക് പതിച്ചു. സംഭവം കണ്ട മീൻപിടുത്തക്കാർ ഇടപെട്ടതോടെ ജോണിക്ക് ജീവൻ തിരികെ കിട്ടി.

ഗായത്രിപ്പുഴയിലാണ് അപകടം ഉണ്ടായത്. വെള്ളം ഉയർന്നതോടെ കാറിന്റെ ഗതി തെറ്റി ഡാമിലേക്ക് വീഴുകയായിരുന്നു. എന്നാൽ ജോണിയുടെ കാറിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ സുരക്ഷിതമായി പുഴ കടക്കുകയും ചെയ്തിരുന്നു. ഉടനെ തന്നെ മീൻപിടിത്തക്കാർ ഇടപെട്ടതാണ് ജോണിയുടെ ജീവൻ തിരികെ കിട്ടാൻ കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here