വിഷ്‍ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗട്ട കുസ്‍തി’. മലയാളികളുടെ പ്രിയപ്പെട്ട താരം ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
തെലുങ്കില്‍ ‘മട്ടി കുസ്‍തി’ എന്ന പേരിലും ചിത്രം എത്തും. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.