ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് സ്പെയിന്

0
49

ഇന്ത്യ ആതിഥ്യം വഹിച്ച വനിതകളുടെ അണ്ടർ 17 ലോകകപ്പിൽ സ്പെയിൻ ജേതാക്കളായി. ഇന്നലെ നടന്ന ഫൈനലിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിൻ കീഴടക്കിയത്. മത്സരത്തിൻ്റെ 82ആം മിനിട്ടിൽ പിറന്ന ഒരു സെൽഫ് ഗോളാണ് സ്പെയിനു വിജയം സമ്മാനിച്ചത്.ലൂസേഴ്സ് ഫൈനലിൽ ജർമനിയെ നൈജീരിയ കീഴടക്കി. നിശ്ചിത സമയത്ത് 3-3 എന്ന നിലയിൽ സമനില പാലിച്ചപ്പോൾ പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു നൈജീരിയയുടെ വിജയം. ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനായിരുന്നു നൈജീരിയയുടെ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here