വീട്ടിലേക്ക് ഇത്രയും ബൊക്കെയും പൂക്കളും ഇതുവരെ ആരും കൊടുത്തയച്ചിട്ടില്ല.’ പൊന്നിയിൻ സെൽവനിലെ കഥാപാത്രത്തെക്കുറിച്ച് ജയറാം.

0
70

ആൽവാർക്കടിയൻ നമ്പി എന്ന കഥാപാത്രത്തെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചത് ജയറാം ആണ്. മികച്ച പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ചവച്ചത്. പ്രേക്ഷക പ്രശംസ യോടൊപ്പം തന്നെ നിരൂപക പ്രശംസയും ജയറാമിന്റെ ഈ കഥാപാത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ രജനികാന്ത് മുതൽ തന്നെ ഇങ്ങോട്ട് പലരും വിളിച്ചു അഭിനന്ദിച്ചു എന്ന് പറയുകയാണ് നടൻ.

താൻ ഒരു ചിത്രം ചെയ്തിട്ട് പേഴ്സണലായി തന്നെ വിളിച്ച് ആളുകളുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകും. രജനീകാന്ത് മുതൽ ഇങ്ങോട്ട് മറ്റു ഭാഷകളിൽ നിന്ന് അടക്കം ദിവസവും നിരവധി അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. തൻറെ വീട്ടിലേക്ക് ഇത്രയും ബക്കയും പൂക്കളും ഇതുവരെ ആരും കൊടുത്തയച്ചിട്ടില്ല.

വളരെ ആഴത്തിൽ ആ കഥാപാത്രം ജനങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഒരുപാട് ഹോമർ ചെയ്തിട്ടാണ് താൻ അത് ചെയ്തത്. ആ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് അത്. ഇതിനുമുൻപ് നാടകമായി ചെയ്തപ്പോഴും ആളുകൾ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രമായിരുന്നു അത്. ഒരു ചാരൻ എന്നതിലുപരി വളരെ ടെറർ ആയ മനുഷ്യനാണ് അദ്ദേഹം.

അത് കാണിക്കുന്ന ചില സീനുകൾ ആദ്യഭാഗത്തിൽ നിന്നും കട്ട് ചെയ്തു കളഞ്ഞിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഇതിലും ഗംഭീരമാണ്. വളരെ ശ്രദ്ധിച്ച് തന്നെയാണ് താൻ  ചെയ്തത് എന്നും സിനിമയുടെ തമിഴ് വേർഷൻ കാണുന്നതായിരിക്കും ഏറ്റവും നല്ലത് എന്നും ജയറാം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here