തമിഴ്‌നാട്ടില്‍ താര ലോകത്തെ അമ്പരപ്പിച്ച് നടിയുടെ വെളിപ്പെടുത്തലും പരാതിയും.

0
56

ചെന്നൈ: തമിഴ്‌നാട്ടില്‍ താര ലോകത്തെ അമ്പരപ്പിച്ച് നടിയുടെ വെളിപ്പെടുത്തലും പരാതിയും. നടന്‍ അര്‍ണവുമായി വിവാഹം നടന്നുവെന്നും പിന്നീട് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നും നടി ദിവ്യ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. നടനെതിരെ ദിവ്യ പോലീസില്‍ പരാതിപ്പെട്ടു. താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ അര്‍ണവ് ശ്രമിക്കുകയാണെന്നും മര്‍ദ്ദിച്ചുവെന്നുമാണ് നടിയുടെ ആരോപണം. തൊട്ടുപിന്നാലെ നടന്‍ അര്‍ണവും പോലീസില്‍ പരാതി നല്‍കി. അര്‍ണവ് മുസ്ലിമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥ പേര് മുഹമ്മദ് എന്നാണ്. അര്‍ണവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇരുവരുടെയും വിവാഹം നടന്നത് ഇസ്ലാമിക ആചാര പ്രകാരമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തമിഴ് സീരിയല്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ദിവ്യ ശ്രീധറും അര്‍ണവും. സണ്‍ ടിവി സംപ്രേഷണം ചെയ്തിരുന്ന സേവന്തി എന്ന സീരിയലില്‍ പ്രധാന വേഷം ദിവ്യയ്ക്കായിരുന്നു. ഈ സീരിയയില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തത് അര്‍ണവ് ആയിരുന്നു. കിലാഡി കണ്‍മണി എന്ന സീരിയലിലാണ് അര്‍ണവ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here