കോവിഡ് വ്യാപനം; കൊച്ചിയില്‍ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ

0
80

കോവിഡ് വ്യാപനം തുടരുന്ന കൊച്ചിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍. കോര്‍പറേഷന്‍ ഡിവിഷന്‍ 45 (തമ്മനം) കണ്ടെയ്ന്‍‌മെന്‍റ് സോണാക്കി. ഡിവിഷന്‍ 41 (പാടിവട്ടം) മൈക്രോ കണ്ടെയ്ന്‍‌മെന്‍റ് ആണ്. കടമക്കുടി (2), ആലങ്ങാട് (15), എടത്തല (21) വാര്‍ഡുകളും അടച്ചു. അതേസമയം, എറണാകുളം മാര്‍ക്കറ്റ്, തൃക്കാക്കര (33), മുളവുകാട് (3), ചൂര്‍ണിക്കര (15) എന്നീ പ്രദേശങ്ങൾ ഒഴിവാക്കി.

20 ദിവസത്തെ ഇടവേളയ്ക്കു ശേഷം എറണാകുളം മാര്‍ക്കറ്റ് ഇന്ന് തുറന്നു. പച്ചക്കറി മാര്‍ക്കറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് രാവിലെ നടക്കുന്നത്. ലോഡുകൾ നാളെ മുതലേ എത്തിത്തുടങ്ങൂ. പച്ചക്കറി മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം സാധാരണനിലയിലാകാന്‍ രണ്ടു ദിവസമെടുക്കും. മറ്റു കടകള്‍ 11 മണിയോടെ പ്രവര്‍ത്തനം തുടങ്ങും.

അമ്പത് ശതമാനം കടകള്‍ മാത്രമമാണ് ഒരു ദിവസം തുറക്കാന്‍ അനുമതി. പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴു വരെയാണ് ലോഡിറക്കാനുള്ള സമയം. ഏഴു മുതല്‍ പതിനൊന്നു വരെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം. പതിനൊന്നു മണി മുതലായിരിക്കും പൊതുജനങ്ങള്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here