ലോക ടെന്നീസില്‍ ഒരു യുഗത്തിനു തിരശീല വീഴുന്നു. ദീര്‍ഘകാലം ടെന്നീസിലെ ചക്രവര്‍ത്തിയായി വിലസിയ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ റാക്കറ്റ് താഴെ വയ്ക്കുന്നു. പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
വരാനിരിക്കുന്ന ലാവര്‍ കപ്പ് ടൂര്‍ണമെന്റ് കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്ന് മുന്‍ ലോക ഒന്നാംനമ്പര്‍ കൂടിയായ ഫെഡറര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ദൈര്‍ഘ്യമേറിയ കുറിപ്പിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.