തൃശൂരിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജൻ

0
53

തൃശൂർ: കൈപമംഗലത്ത് ടൂത്ത് പേസ്റ്റിന്റെ വ്യാജൻ. കോൾഗേറ്റ് കമ്പനിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച് കടകളിൽ എത്തിച്ച ടൂത്ത് പേസ്റ്റാണ് പൊലീസ് പിടികൂടിയത്.മൂന്നുപീടികയിലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളിൽ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്. കോൾഗേറ്റ് കമ്പനി അധികൃതരുടെ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ പേസ്റ്റ് കണ്ടെത്തിയത്.2022 ജനുവരിയിൽ കോൾഗേറ്റ് കമ്പനി ഉല്പാദനം നിർത്തിയ നൂറു ഗ്രാമിന്റെ അമിനോ ശക്തി എന്ന ബ്രാൻഡ് നെയിമിലാണ് വ്യാജ പേസ്റ്റ് വിതരണം ചെയ്തത്. കമ്പനി അധികൃതർ പരിശോധനക്ക് എത്തിയപ്പോഴായിരുന്നു വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ടൂത്ത് പേസ്റ്റ് വിതരണം ചെയ്ത ഏജൻസിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കയ്പമംഗലം എസ്.ഐ കെ.എസ്.സുബീഷ് മോന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here