കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയെത്തുടർന്ന് മലയോര മേഖലകളിൽ ഉരുൾ പൊട്ടിയതായി സംശയം. കണ്ണൂർ നെടുപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലുമാണ് വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായി സംശയിക്കുന്നത്. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം പൂർണ്ണമായും വെള്ളത്തിനടിയിലായി.
കോഴിക്കോട് മലയോര മേഖലയിൽ ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. വിലങ്ങാട് ഭാഗത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.