ദില്ലി: ലോകത്തെ ജനപ്രിയ നേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോണിംഗ് കൺസൽട്ട് സർവ്വേയിലാണ് 75 ശതമാനം റേറ്റിംഗോടെ മോദി ഒന്നാം സ്ഥാനത്തെത്തിയത്.മെക്സിക്കൻ പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രഡോർ ആണ് പട്ടികയിൽ രണ്ടാമത്.63 ശതമാനം പോയിന്റുകളാണ് മാനുവലിന് ലഭിച്ചത്.54 ശതമാനം പോയിന്റുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് മൂന്നാം സ്ഥാനത്ത്.
22 ലോക നേതാക്കൾ ഉൾപ്പെട്ട പട്ടികയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനം നാലമതാണ്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനമവുമായി ആറാമതും 38 ശതമാനം പോയിന്റുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിനോ കിഷിദ ഏഴാം സ്ഥാനവും നേടി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ- 34 ശതമനാം, ജർമ്മൻ ചാൻസിലർ സ്കോൾസ്-30 ശതമാനം, ബോറിസ് ജോൺസൺ -ശതമാനം എന്നിങ്ങനെയാണ് ആദ്യ പത്തിനുളളിൽ ഇടംപിടിച്ച മറ്റ് നേതാക്കൾ.
നേരത്തേ ഈ വർഷം ജനവരിയിലും 2021 നവംബറിലും പട്ടികയിൽ മോദി ഒന്നാം സ്ഥാനം നേടിയിരുന്നു.