സംഗീത സംവിധായകൻ ആർ. സോമശേഖരൻ അന്തരിച്ചു

0
63

തിരുവനന്തപുരം: സംഗീത സംവിധായകൻ ആർ. സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.

തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗർ ‘സൗപർണിക’യിൽ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരൻ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ: ജയമണി. മക്കൾ: ജയശേഖർ, ജയശ്രീ, ജയദേവ്. മരുമക്കൾ: അഡ്വ. സുധീന്ദ്രൻ, മീര. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്. സംസ്കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.

ഇതും ഒരു ജീവിതം എന്ന ചിത്രത്തിലൂടെയാണ് സോമശേഖരൻ സിനിമയിലെത്തുന്നത്. ജാതകത്തിലെ “പുളിയിലക്കരയോലും…” എന്ന ഗാനം പ്രശസ്തമാണ്. ആർദ്രം, വേനൽക്കാലം, ബ്രഹ്മാസ്ത്രം, മിസ്റ്റർ പവനായി 99.99, അയാൾ, ഈ അഭയതീരം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here