2023 ലെ സ്വാതന്ത്ര്യ ദിനത്തിനു മുൻപായി ആദ്യ ഘട്ടത്തിൽ 17 റാപ്പിഡ് ഫ്രഷ് ടെയിനുകൾ ആരംഭിക്കാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ .

0
55

ഡൽഹിയിലേക്കുള്ള എൻ സി ആറിലെ യുപി – ഹരിയാന – രാജസ്ഥാൻ – പഞ്ചാബ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷ്യ വസ്തുക്കളും 2023 നോടെ എത്തുക റാപ്പിഡ് റയിൽ മുഖേന ….

ഇതോടെ ഡൽഹിയിലേക്കുള്ള ട്രക്ക് ഗതാഗത ബാഹുല്യം മൂലമുള ഗതാഗതകുരുക്കും കനത്ത ട്രാഫിക്ക് മൂലമുളള വായു – അന്തരീക്ഷ മലിനീകരണവും ഒരു പരിധിയോളം തടയുവാനും പച്ചക്കറികളും പഴങ്ങളും എത്രയും പെട്ടെന്നു കേടാകാതെ കടകളിൽ അതിവേഗം ലഭ്യമാക്കാനും കഴിയും. മെട്രോ ട്രെയിൻ പോലെ യുള്ള ഇരിപ്പിട രഹിത എസി കോച്ചുകളിലാവും ഇവ അയക്കുക. ഡൽഹി – ഗാസിയാബാദ് – മീററ്റ് , ഡൽഹി – ഗുരു ഗ്രാം – എസ് എൻ ബി – അൽവർ , ഡൽഹി – പാനിപത്ത് എന്നീ മൂന്നു പ്രധാന കോറിഡോറുകളിലൂടെയാവും ഇവ ലഭ്യമാക്കുക . ഈ കോറിഡോറുകളിൽ എയർ കണ്ടീഷൻഡ് വെജിറ്റബിൾ വെയർഹൗസുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

2023 ലെ സ്വാതന്ത്ര്യ ദിനത്തിനു മുൻപായി ആദ്യ ഘട്ടത്തിൽ 17 റാപ്പിഡ് ഫ്രഷ് ടെയിനുകൾ ആരംഭിക്കാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ .

LEAVE A REPLY

Please enter your comment!
Please enter your name here