ഇന്ന് ദേശീയ കൈത്തറി ദിനം.

0
76

കൈത്തറി-നെയ്ത്തുവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നൽകുന്നതിനുമായി ഓഗസ്റ്റ് 7- ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നു. 2015-ഓഗസ്റ്റ് 7-നാണ് ആദ്യത്തെ ദേശീയ കൈത്തറി ദിനം ആചരിക്കപ്പെട്ടത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെന്നൈയിൽവച്ച് ആദ്യ കൈത്തറി ദിനത്തിനു തുടക്കം കുറിച്ചത്.
1905 ഓഗസ്റ്റ് 7-നു കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കാണ് ഈ ദിവസം ദേശീയ കൈത്തറി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തുവാനായി ‘ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര’ പതിക്കുന്ന രീതിക്ക് തുടക്കം കുറിച്ചതും 2015 ഓഗസ്റ്റ് 7-നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here