ജാർഘണ്ഡില്‍ വിമാനത്താവളം ഉള്‍പ്പടെ 16,800 കോടിയിലധികം രൂപയുടെ പദ്ധതി

0
81

ദില്ലി: ജാർഘണ്ഡിലെ ദിയോഘറില്‍ വിമാനത്താവളം ഉള്‍പ്പടേയുള്ള 16,800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാബ ബൈദ്യനാഥിന്റെ അനുഗ്രഹത്താല്‍ 16,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതായും തറക്കല്ലിട്ടതായും പ്രധാനമന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡിന്റെ ആധുനിക സമ്പര്‍ക്കസൗകര്യം, ഊര്‍ജം, ആരോഗ്യം, വിശ്വാസം, വിനോദസഞ്ചാരം എന്നീ മേഖലകള്‍ക്ക് ഇവ വലിയ ഉത്തേജനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 8 വര്‍ഷമായി സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന ആശയത്തോടെയാണു പ്രവര്‍ത്തിച്ചുവരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ ജാര്‍ഖണ്ഡിനെ ദേശീയപാതകള്‍, റെയില്‍വേ, വ്യോമപാതകള്‍, ജലപാതകള്‍ എന്നിവയിലൂടെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഈ സൗകര്യങ്ങളെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here