നടൻ സുശാന്തിന്റെ മരണം; ആദിത്യ ചോപ്രയുടെ മൊഴിയെടുത്തു

0
80

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർമാതാവ് ആദിത്യചോപ്രയുടെ മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന ബന്ദ്ര പൊലീസാണ് ആദിത്യ ചോപ്രയുടെ മൊഴിയെടുത്തത്. ഏകദേശം നാലുമണിക്കൂറോളം ആദിത്യ ചോപ്ര പൊലീസ് സ്‌റ്റേഷനിൽ ചെലവഴിച്ചതായാണ് വിവരം.

ജൂൺ 14നാണ് സുശാന്തിനെ മുബൈയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. താരത്തിന്റെ മരണം സിനിമാ മേഖലയിലെ അടിച്ചമർത്തലിനെ തുടർന്നുണ്ടായ വിഷാദം മൂലമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here