മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് പത്ത് പേര്‍ മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 308 ആയി ഉയര്‍ന്നു.
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 65504 ആയി ഉയര്‍ന്നു. 42772 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.