തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ഉണ്ടായ എസ്എഫ്ഐ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം അതിക്രമത്തിലേക്ക് മാറുന്നത് തെറ്റായ പ്രവണതയെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എഫ്ഐ ആക്രമണത്തെ തള്ളി സിപിഎം സെക്രട്ടേറിയറ്റും രംഗത്തെത്തി.
ബഹർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാർച്ച്.