കൊച്ചി; സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണം. ഷാർജയിൽ സുഹൃത്തിന് വേണ്ടി വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ കോൺസുൽ ജനറലിന് കൈക്കൂലി നൽകിയെന്നാണ് സ്വപ്ന ആരോപിച്ചത്. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാനാണ് ശ്രീരാമകൃഷ്ണൻ ഇടപെട്ടത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സരിത്താണ് പണം അടങ്ങിയ ബാഗ് കോൺസുലിന് ഏൽപ്പിച്ചത്. പണം കോണ്‍സുല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്‍റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു. നേരത്തെ ഈ കേസ് കസ്റ്റംസ് അന്വേഷിച്ചിരുന്നു. കോളേജിന്റെ ഉടമകളെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ശ്രീരാമകൃഷ്ണനിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.