തിരുവനന്തപുരം • ബാലസാഹിത്യകാരി വിമല മേനോൻ (76) അന്തരിച്ചു. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജവഹർ ബാലഭവന്റെയും ട്രിവാൻഡ്രം സ്പെഷ്യൽ ബഡ്സ് സ്കൂളിന്റെയും പ്രിൻസിപ്പൽ ആയി പ്രവർത്തിച്ചു. 21 വർഷം ചെഷയർ ഹോംസ് ഇന്ത്യ തിരുവനന്തപുരം യൂണിറ്റ് ചാപ്റ്റർ സെക്രട്ടറി ആയിരുന്നു.
‘മന്ദാകിനി പറയുന്നത്’ പ്രധാന ബാലസാഹിത്യ നോവലാണ്. മൃതദേഹം തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം ഞായറാഴ്ച വൈകിട്ട് തൈക്കാട് ശ്മശാനത്തിൽ.