സോൺ ഭണ്ഡാർ ഗുഹകൾ അല്ലെങ്കിൽ സോനെഭണ്ഡാർ ഗുഹകൾ,

0
58

ബിഹാറിലെ രാജ്ഗിറിൽ വൈഭർ മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന രണ്ട് കൃത്രിമ ഗുഹകളാണ് സോൺ ഭണ്ഡാർ ഗുഹകൾ അല്ലെങ്കിൽ സോനെഭണ്ഡാർ ഗുഹകൾ, ഇന്ത്യയുടെ പുരാതന സംസ്‌കാരത്തെ സൂചിപ്പിക്കുന്ന അതിമനോഹരമായ സ്ഥലമാണ് ഈ ഗുഹകൾ.
പ്രധാന ഗുഹ ദീർഘചതുരാകൃതിയിലുള്ളതും കൂർത്ത മേൽത്തട്ട് ഉള്ളതുമാണ്. പ്രവേശന കവാടത്തിലെ ഒരു പാറയിൽ ഗുപ്ത ഭാഷയിൽ എഴുതിയിരിക്കുന്ന ലിഖിതമനുസരിച്ച്, ഈ ഗുഹകൾ നിർമ്മിച്ചത് വൈരദേവൻ എന്ന അർത്ഥമുള്ള ഒരു ജൈന മുനിയാണ്. ജൈന മുനിമാർ ഈ ഗുഹയെ അവരുടെ അഭയകേന്ദ്രമായി ഉപയോഗിച്ചു, ഗുഹയുടെ ചില ഭാഗങ്ങളിൽ അവർ ചരിത്രപരമായി വളരെ മൂല്യമുള്ള ശിൽപങ്ങൾ സൃഷ്ടിച്ചു.
സോൻ ഭണ്ഡാർ ഗുഹകളുടെ രഹസ്യം
‘സ്വർണ്ണ ശേഖരം’ എന്നർഥമുള്ള സോൻ ഭണ്ഡാറിലെ പുരാതന ഗുഹകളിൽ 2000 വർഷത്തിലേറെയായി സ്വർണം ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് വിശ്വസിക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, ബിസി ആറാം നൂറ്റാണ്ടിൽ രാജ്ഗിർ തലസ്ഥാനമാക്കി ഭരിച്ചിരുന്ന മൗര്യ രാജാവായ ബിംബിസാരന്റെ സമ്പത്ത് ഒളിപ്പിച്ചിരുന്ന സ്ഥലമാണ് പടിഞ്ഞാറൻ ഗുഹ. തന്റെ സാമ്രാജ്യം പിടിച്ചെടുത്ത മകനായ അജാതശത്രു നിന്ന് രക്ഷ നേടാൻ ബിംബിസാരൻ തന്റെ നിധി ശേഖരം ഇവിടെ ഒളിപ്പിച്ചു വെച്ചിരുന്നുവെന്നും അത് ഒരു മന്ത്രത്താൽ പൂട്ടിയിരിക്കുകയാണെന്നും അതിനാൽ തന്നെ ആ മന്ത്രം ഉപയോഗിച്ച് മാത്രമേ തുറക്കാൻ കഴിയൂ എന്നും വിശ്വസിക്കപ്പെടുന്നു. ഗുഹയ്ക്കുള്ളിൽ നിധിയിലേക്ക് നയിക്കുന്ന ഒരു വഴിയുണ്ടെന്ന് പറയപ്പെടുന്നു, പക്ഷേ ആർക്കും അത് ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല.


ഗുഹയുടെ ഒരു ഭിത്തിയിൽ, വാതിൽ പോലെയുള്ള ഒരു ഘടന കാണാം അതിനടുത്തായി കാണപ്പെടുന്ന ലിഖിതം ഇതുവരെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല . അതിനാൽ തന്നെ. ഇത് ഒരുതരം ‘രഹസ്യ വാക്ക്’ ആണെന്ന് ആളുകൾ പറയുന്നു.
മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സോൺ ഭണ്ഡാർ ഗുഹകളുടെ ഇതിഹാസം മുഗളന്മാരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. അതിനാൽ തന്നെ മുഗളന്മാർ ഈ ഗുഹ അരിച്ചുപെറുക്കിയെങ്കിലും അവിടെ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബ്രിട്ടീഷ് ഗവൺമെന്റിലെ ഉദ്യോഗസ്ഥർ ശക്തമായ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഗുഹയുടെ മതിലുകൾ തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിന്റെ കറുത്ത അടയാളങ്ങൾ ഇപ്പോഴും ഇവിടെ കാണാം. ഈ സംഭവങ്ങളെല്ലാം ഈ ഗുഹകളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്.
ഈ ഗുഹകളിലും പരിസരങ്ങളിലും നിരവധി ലിഖിതങ്ങളുണ്ട്, ഗുഹയുടെ മുഴുവൻ നിർമ്മാണവും മൗരായൻ പാറകൾ വെട്ടിയ ഘടനകളുടേതിനോട് സാമ്യമുള്ളതാണ്. ഈ ഗുഹയിൽ നിധി ഉണ്ടെങ്കിലും ഇല്ലെങ്കിലും 2000 വർഷങ്ങൾക്ക് മുമ്പ് ഇത് എങ്ങനെ ഉണ്ടാക്കിയെന്ന് പല പണ്ഡിതന്മാരെയും അമ്പരപ്പിക്കുന്നു. ബുദ്ധന്റെ വലിയ ആരാധകനായ ബിംബിസാരൻ തന്റെ വജ്രങ്ങളും സ്വർണ്ണവും ഒളുപ്പിച്ചുവെക്കുകയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്തോ എന്നത്- സങ്കൽപ്പിക്കാനാവാത്തത് ഒരുപക്ഷേ ഇതിന്റെ മറുപടി കാലം തെളിയിക്കും എന്ന് നമുക്ക് കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here