സായുധസേനാ മെഡിക്കല്‍ സര്‍വീസസില്‍ 300 ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം

0
75

ഡൽഹി: സായുധ സേനാ മെഡിക്കല്‍ സര്‍വീസസില്‍ 300 ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെ ഒഴിവുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍: പുരുഷന്മാര്‍-270, സ്ത്രീകള്‍-30. എം.ബി.ബി.എസ്./മെഡിക്കല്‍ ബിരുദാനന്തര ബിരുദം/പി.ജി. ഡിപ്ലോമയാണ് യോ​ഗ്യത.
പ്രായപരിധി 2020 ഡിസംബര്‍ 31-ന് 45 വയസ്സ് തികയരുത്. അഭിമുഖം സെപ്റ്റംബറില്‍ ദില്ലിയിൽ വച്ച് നടക്കും. വിശദവിവരങ്ങള്‍ www.amcsscentry.gov.in ല്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ജൂലായ് 18 മുതല്‍ ഓണ്‍ലൈനായി അയയ്ക്കാം. ഓഗസ്റ്റ് 16 ആണ് അവസാന തീയതി.

LEAVE A REPLY

Please enter your comment!
Please enter your name here